സപ്പോര്‍ട്ടിംഗ് എഞ്ചിനീയേഴ്‌സിനെ നിയമിക്കുന്നു
ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ നാട്ടിക ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയേഴ്‌സിനെ താൽക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 179 ദിവസത്തേക്ക് പ്രതിദിനം 1,425 രൂപ നിരക്കിലാണ് നിയമനം. എന്‍വയോണ്‍മെന്റല്‍ / ജിയോ ടെക്‌നിക്കല്‍ സ്ട്രക്ച്ചറല്‍ എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും എം.ടെക് ആണ് യോഗ്യത. ഡിസൈന്‍ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രോജക്ട് ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ഹാജരാകണം.