അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു

അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ (ചെറിയ ബീകുഞ്ഞി ബീവി) അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അറക്കൽ രാജവംശത്തിലെ 40-ാമത് ഭരണാധികാരിയായിരുന്നു. 39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്ന് 2019 ലാണ് മറിയുമ്മ അധികാരമേറ്റത്.
മദ്രാസ് പോർട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കൽ രാജവംശം.