അരങ്ങന്‍ റോഡ് തുറന്നു
പുതുക്കാട് മണ്ഡലത്തിലെ അളഗപ്പനഗര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അരങ്ങന്‍ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു. മുന്‍ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 14.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച റോഡാണ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. റോഡിന്റെ ഉദ്ഘാടനം പുതുക്കാട് എം എല്‍ എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. അളഗപ്പ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി വിത്സന്‍, വാര്‍ഡ് മെമ്പര്‍ ജിജോ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.