കൊവിഡ് കാലത്ത് പിറന്നാൾ ദിനം വ്യത്യസ്തമാക്കി അരയം പറമ്പിൽ സഹോദരൻമാർ.

തൃപ്രയാർ:

തൃപ്രയാർ പോളി ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ് കാള കൊടുവത്തിൻ്റെ ജന്മദിനം സോഷ്യൽ മീഡിയ വഴി അറിഞ്ഞപ്പോൾ പിറന്നാൾ ദിനത്തിൽ മുടി വെട്ടുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങി നൽകി. ചൂലൂർ അരയം പറമ്പിൽ സഹോദരങ്ങളായ സുനിൽ അരയംപറമ്പിൽ, ദിനേഷ് അരയം പറമ്പിൽ എന്നിവരാണ് നൽകിയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ മുഖ്യാതിഥി ആയിരുന്നു. പാവപ്പെട്ടവർക്കും കിടപ്പിലായ രോഗികൾക്കും, അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്കും മുടി വെട്ടി കുളിപ്പിച്ച് വൃത്തിയാക്കി നല്ല വസ്ത്രങ്ങളും വാങ്ങി നൽകുക സന്തോഷിൻ്റെ പതിവാണ്. വർഷങ്ങളായി സന്തോഷിൻ്റെ ഈ നന്മ നിറഞ്ഞ പ്രവർത്തനം തുടങ്ങിയിട്ട്. സന്തോഷിൻ്റെ ഈ പ്രവർത്തനത്തെ അഭിനന്ദിക്കാനും കൂടിയാണ് ഈ വേദി ഉണ്ടാക്കിയത് എന്ന് അരയം പറമ്പിൽ സഹോദരൻമാർ പറഞ്ഞു.

Related Posts