റോഡിന്റെ ശോച്യവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് അർബാന പ്രതിഷേധം.
പെരിങ്ങോട്ടുകര : പെരിങ്ങോട്ടുകര മുതൽ അന്തിക്കാട് വരെയുള്ള കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചത് സഞ്ചാരയോഗ്യമാക്കണമെന്നും, നിരന്തര അപകടങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, അപകടം പറ്റിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടും, പെട്രോൾ- ഡീസൽ വില വർദ്ധനവിനെതിരെയും കോൺഗ്രസ്സിന്റെയും -യൂത്ത് കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ പെരിങ്ങോട്ടുകര മുതൽ പുത്തൻപീടിക വരെ അർബ്ബാന പ്രതിഷേധ യാത്ര നടത്തി .പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ നിന്നും ആരംഭിച്ച അർബാന പ്രതിഷേധ യാത്ര കെ പി സി സി സെക്രട്ടറി ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു.
ഒരാഴ്ച്ചക്കുള്ളിൽ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പറഞ്ഞ എം എൽ എ രണ്ട് മാസം കഴിഞ്ഞിട്ടും ഉറക്കത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിക ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. താന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി കെ സുശീലൻ മുഖ്യപ്രഭാഷണം നടത്തി, കോൺഗ്രസ് നേതാക്കളായ വി കെ പ്രദീപ്, ഗീത ദാസ്, എൻ ആർ രാമൻ, ഷൈൻ നാട്ടിക, എം കെ ചന്ദ്രൻ, എം ബി സജീവൻ, മിനി ജോസ്, രാമൻ നമ്പൂതിരി ,സിദിഖ് കൊളത്തേക്കാട്ട്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ ബോസ്, ഡെൽമാസ് സി പി, പ്രവീൺ വലപ്പാട്, നൗഷാദ് പി ഐ എന്നിവർ പ്രസംഗിച്ചു. പുത്തൻപീടിക സെൻററിൽ നടന്ന സമാപന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുകേഷ് മൂത്തേടത്ത്, ശ്യാം രാജ്, മിനി ആന്റോ, ഷാജു മാളിയേക്കൽ, കിരൺ തോമസ്, ജെൻസൻ വലപ്പാട്, റിജു കണക്കന്തറ, ആഷിക്ക് ജോസ്, അശ്വതി സജീവൻ, ഉണ്ണികൃഷ്ണൻ ചാണാടിക്കൽ, തസിൽദാസ് എന്നിവർ പ്രസംഗിച്ചു. അർബാനയിൽ ആളുകളെ ഇരുത്തിയാണ് പെരിങ്ങോട്ടുകര മുതൽ പുത്തൻപീടിക വരെ പ്രധിഷേധം നടത്തിയത്.