കൊവിഡ് -19 വിവാദത്തെ തുടർന്ന് ബ്രസീൽ, അർജന്റീന ലോകകപ്പ് യോഗ്യത മത്സരം നിർത്തിവച്ചു.

സാവോപോളോ : അർജന്റീന കളിക്കാർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് ബ്രസീൽ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കളത്തിലിറങ്ങിയതിനെ തുടർന്ന് കളി നിർത്തിവെക്കുകയായിരുന്നു . സാവോപോളോയിൽ തുടങ്ങിയ മത്സരം ഏതാനും മിനിറ്റുകൾ മാത്രമാണ് നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഇൻഗ്ലണ്ടിൽ നിന്നെത്തിയ നാല് അർജന്റീന കളിക്കാരെ നാടുകടത്തണമെന്ന് ബ്രസീൽ ആരോഗ്യ അധികൃതർ പറഞ്ഞതിന് ശേഷമാണ് നാടകീയമായ ഇടപെടൽ ഉണ്ടായത്. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നി കളിക്കാരാണ് ക്വാറന്റൈൻ ലംഘിച്ചു കളത്തിലിറങ്ങി എന്ന് ആരോപണ വിധേയരായ നാല് പ്രീമിയർ ലീഗ് കളിക്കാർ.