ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന; എതിരാളികളായി പോളണ്ട്
ദോഹ: ഖത്തർ ലോകകപ്പിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. പോളണ്ടിനെതിരെ ജയം നേടിയാൽ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ. സമനില വഴങ്ങിയാൽ സൗദി അറേബ്യ-മെക്സിക്കോ മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് സമനിലയായാലും അടുത്ത റൗണ്ടിലേക്ക് മുന്നേറാം. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ആദ്യ മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ ഒരു ഗോൾ നേടിയ ശേഷം ഫോമിലേക്ക് തിരിച്ചെത്തി. പോളണ്ടിന്‍റെ പ്രതീക്ഷകളെല്ലാം ലെവൻഡോസ്കിയിലാണ്.