അർജന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ബ്യൂണസ് ഐറിസ്: 2022 ഖത്തര്‍ ലോകകപ്പിനുള്ള അർജന്‍റീനയുടെ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ലയണല്‍ സ്‌കലോണി. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലയണൽ മെസി നയിക്കുന്ന ടീമിൽ ഒരുപിടി നല്ല യുവതാരങ്ങളുണ്ട്. ഇത്തവണ അർജന്‍റീനയ്ക്ക് ശക്തമായ ടീമാണ് ഉള്ളത്. ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവരും ടീമിലുണ്ട്.