ലുസൈലിൽ അർജന്റീനിയൻ വിജയഗാഥ; പൊരുതിത്തോറ്റ് ഫ്രാൻസ്
By admin
ഖത്തർ: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് ആവേശ ജയം. അധിക സമയത്തിലേക്കും പിന്നീട് പെനൽറ്റി ഷൂട്ട്ഔട്ടിലേക്കും നീണ്ട മത്സരത്തിലായിരുന്നു അർജന്റീനയുടെ ജയം. ഇരു ടീമുകളും വീറും വാശിയുമുള്ള കളിയാണ് പുറത്തെടുത്തത്. ഫൈനലിന്റെ എല്ലാ ആവേശവും ഉൾകൊണ്ട മത്സരമാണ് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും കാഴ്ച വച്ചത്.