അരിമ്പൂർ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ' സൗഹൃദം 94 ' കുടുംബ സംഗമവും, പുരസ്കാര വിതരണവും നടത്തി

തൃപ്രയാർ : അരിമ്പൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ' സൗഹൃദം 94 ' ന്റെ കുടുംബ സംഗമവും പുരസ്കാര വിതരണവും തളിക്കുളം സ്നേഹതീരത്ത് നടത്തി. സുഭാഷ് സി.ആർ. ഉദ്ഘാടനം ചെയ്തു. വിനോദ് പാലിശേരി അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. അന്തരിച്ച സഹപാഠിയും നടനുമായിരുന്ന തെരാജ്കുമാറിന്റെ അനുസ്മരണം നടത്തി. സൗഹൃദം 94 ന്റെ കൺവീനർമാരായി സന്തോഷ് കാട്ടുക്കാരൻ, ബിന്ദു ജീവൻ, ജോ.കൺവീനർമാരായി പ്രശാന്ത് വി.ഡി, മീന ശ്രീനിവാസൻ എന്നിവരെയും തെരഞ്ഞെടുത്തു. ഇ.മനോജ്, ടി.പ്രകാശ്, മണികണ്ഠൻ കുറുപ്പത്ത്, രാജീവ് വാതുക്കാട്ട്, പ്രജിത തുടങ്ങിയവർ പങ്കെടുത്തു.

Related Posts