കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ്; കാണികളുടെ കണ്ണു നനയിച്ച്‌ കെ വി ഗണേഷിന്റെ അരിയെണ്ണുന്നോർ

തൃശ്ശൂർ: ഒരു കണക്കുപുസ്തകത്തിലും പേരില്ലാത്തവരുടെ ജീവിതകഥ പറഞ്ഞ കെ വി ഗണേഷിന്റെ അരിയെണ്ണുന്നോർ എന്ന നാടകം കാണികളുടെ കണ്ണു നനയിച്ചു. സ്വാതന്ത്ര്യം കിട്ടിയിട്ട് മുക്കാൽ നൂറ്റാണ്ടായിട്ടും, ഒരു നേരത്തെ ആഹാരത്തിനു പോലും അന്യരുടെ മുമ്പിൽ കൈനീട്ടേണ്ടി വരുന്നവരുടെ ജീവിതദൈന്യതയും രാഷ്ട്രീയധ്വനിയും ഉൾക്കൊണ്ട ഈ അവതരണം യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. സമൂഹമനസ്സിൽ തറയ്ക്കുന്ന ഒരുപാട് ചോദ്യങ്ങൾ ഈ നാടകം ഉയർത്തുന്നുണ്ട്. അഭിനേതാവായ കെ വി ഗണേഷ് തന്നെയാണ് രചനയും നിർവ്വഹിച്ചത്.

Related Posts