പുല്‍വാമയില്‍ സൈനിക ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചു
പുല്‍വാമ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ അവന്തിപോരയിൽ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ. എടിഎം സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശർമ (40) ആണ് കൊല്ലപ്പെട്ടത്.