ജമ്മുകശ്മീരില്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ മർവ തഹസിൽ മച്‌ന ഗ്രാമത്തിന് സമീപം വ്യാഴാഴ്ച സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. അപകടം നടക്കുമ്പോൾ ഹെലികോപ്റ്ററിൽ മൂന്ന് പേർ ഉണ്ടായിരുന്നു.

ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അവർ സുരക്ഷിതരാണെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

"ആർമി എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ജമ്മു & കശ്മീരിലെ കിഷ്ത്വറിന് സമീപം തകർന്നുവീണു. പൈലറ്റുമാർക്ക് പരിക്കേറ്റെങ്കിലും സുരക്ഷിതരാണ്.

Related Posts