അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു
ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ സിംഗിംഗ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. രാവിലെ 10.43 നാണ് അപകടമുണ്ടായത്. റോഡ് മാർഗം ഈ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല. രക്ഷാ പ്രവർത്തനം ദുഷ്കരമാണ്. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് തടസമാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അരുണാചല്‍ പ്രദേശ് പൊലീസ് പറഞ്ഞു.