അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; പൈലറ്റ് മരണമടഞ്ഞു
By NewsDesk
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരീക്ഷണ പറക്കലിനിടെയാണ് കരസേനയുടെ 'ചീറ്റ' ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.