പൂഞ്ചിൽ തിരിച്ചടിക്കൊരുങ്ങി സൈന്യം
അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശമാർഗമുള്ള നിരീക്ഷണവും ശക്തമാക്കി. ഭീകരാക്രമണത്തിന് പിന്നാലെ അതീവജാഗ്രതയിലാണ് ജമ്മു കശ്മീർ. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. പ്രധാനമന്ത്രി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. എൻഐഎ സംഘവും, ബോംബ് സ്ക്വാഡും സെപ്ഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എൻഐഎ അന്വേഷിക്കും. ജെയ്ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.