ആരോഗ്യ സർവകലാശാല പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല മെഡിക്കൽ ബിരുദാനന്തര ബിരുദ തിയറി പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്.പരീക്ഷകൾ നടക്കുന്ന 255 കേന്ദ്രങ്ങളിലേക്ക് ഉത്തര പുസ്തകങ്ങൾ അയച്ചുകൊടുത്ത് അവ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മൂല്യനിർണയ ഫലം ലഭ്യമാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. കൊവിഡ് വെല്ലുവിളി സാഹചര്യത്തിൽ ആവശ്യമായ മെഡിക്കൽ ബിരുദാനന്തര ബിരുദധാരികളെ താമസം കൂടാതെ കേരളസമൂഹത്തിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർവകലാശാല ഈ സാങ്കേതിക വിദ്യ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ഇതിനുവേണ്ടിയുള്ള സോഫ്റ്റ്‌വെയർ സർവ്വകലാശാല സ്വന്തമായാണ് വികസിപ്പിച്ചെടുത്തത്. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ മോഹനൻ കുന്നുമ്മൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പരീക്ഷാ നടത്തിപ്പിൽ കൊവിഡ് പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടുക പ്രായോഗിക, പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക,റീ ടോട്ടലിങ് നടപടികളിലേക്ക് നീളുന്ന മനുഷ്യസഹജമായ തെറ്റുകൾക്ക് ഇടവരാതിരിക്കുക എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തി സർവകലാശാല ആവിഷ്കരിച്ചിട്ടുള്ള ഈ സംരംഭത്തിൽ എല്ലാ അധ്യാപകരുടെയും സഹകരണം വൈസ് ചാൻസലർ അഭ്യർത്ഥിച്ചു. പരിശീലന പരിപാടിയിൽ പ്രോ വൈസ് ചാൻസലർ ഡോ സി പി വിജയൻ, രജിസ്ട്രാർ ഡോ എ കെ മനോജ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ എസ് അനിൽ കുമാർ  തുടങ്ങിയവർ പങ്കെടുത്തു

Related Posts