നമസ്തേ കുവൈറ്റ് എന്ന പേരിൽ കുവൈറ്റ് ഇന്ത്യൻ എംബസ്സി സംഘടിപ്പിച്ച ആർട് എക്സിബിഷനും , ഇന്ത്യ കുവൈറ്റ് കൾച്ചറൽ ഫെസ്റ്റിവലും സമാപിച്ചു

കുവൈറ്റ് ആർട് അസോസിയേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസ്സി ആർട് എക്സിബിഷനും , ഇന്ത്യ കുവൈറ്റ് കൾച്ചറൽ ഫെസ്റ്റിവലും സംഘടിപ്പിച്ചത് .11 ദിവസം നീണ്ടുനിന്ന കലാ മാമാങ്കത്തിനാണ് തിരശീല വീണത്

പതിനൊന്ന് ദിവസം നീണ്ടു നിന്ന ആർട് എക്സിബിഷനും , ഇന്ത്യ - കുവൈറ്റ് കൾച്ചറൽ ഫെസ്റ്റിവലും സമാപിച്ചു .

കുവൈറ്റ് ആര്ട്ട് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതിയുടെ പത്നിയും ചിത്രകാരിയുമായ ജോയ്‌സി സിബിയുടെ ചിത്രങ്ങൾ ആണ് ആർട് എക്സിബിഷനിൽ ഉൾപ്പെടുത്തിയിരിന്നത് .

യാത്രകളും മനുഷ്യ ജീവിതവും പ്രമേയമാക്കിയ വെത്യസ്തമായ 37 ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത് .

ദിവസേന വൈകീട്ട് 5 മണിമുതൽ 9 മണി വരെ ക്രമീകരിച്ചിരുന്ന പരിപാടിയിൽ കഥകളി ഉൾപ്പെടെ നിരവധി ഇന്ത്യൻ ക്ലാസ്സിക്കൽ കലകളാണ് അരങ്ങേറിയത് . ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ക്ലാസിക് കലകൾ പ്രദർശിപ്പിക്കാൻ സഹകരിച്ച എല്ലാവര്ക്കും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് നന്ദി രേഖപ്പെടുത്തി സ്വദേശികളും നിരവധി രാജ്യങ്ങളുടെ പ്രതിനിധികളും കലാമാമാങ്കത്തിന് സാക്ഷികളായി .

Related Posts