കലോത്സവം; സ്വർണക്കപ്പ് ഉറപ്പിച്ച് കോഴിക്കോട്, കണ്ണൂർ രണ്ടാമത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സ്വർണ്ണ കപ്പ് ഉറപ്പിച്ചു. ഒരു മത്സര ഇനത്തിൻ്റെ മാത്രം ഫലം ബാക്കി നിൽക്കെ 938 പോയിന്‍റുമായി കോഴിക്കോടാണ് മുന്നിൽ. തൊട്ട് പിന്നിലുള്ള കണ്ണൂരിന് 918 പോയിന്‍റാണുള്ളത്. നിലവിലെ ജേതാക്കളായ പാലക്കാട് 916 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് ജില്ലകളും തമ്മിൽ 2 പോയിന്‍റിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ. തൃശൂരിന് 910 പോയിന്‍റാണുള്ളത്.