പഞ്ചാബിലെ വിജയം വിപ്ലവകരമെന്ന് അരവിന്ദ് കെജ്‌രിവാൾ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭഗ്‌വന്ത് മൻ
പഞ്ചാബിലെ ആം ആദ്മി പാർടിയുടെ വിജയം വിപ്ലവകരമെന്ന് പാർടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. വിജയം ഗംഭീരമെന്നും ആഹ്ലാദകരമെന്നും മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്‌വന്ത് മൻ.
തിരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തിയവർക്കെതിരെ ഭഗ്‌വന്ത് മൻ ആഞ്ഞടിച്ചു. എതിരാളികൾ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചു. തനിക്കും കെജ്‌രിവാളിനുമെതിരെ വ്യക്തിപരമായ ആരോപണങ്ങൾ പോലും ഉന്നയിച്ചു.
എന്നാൽ ജനങ്ങൾ എല്ലാ കളള പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു. ഞങ്ങളിൽ വിശ്വാസം അർപിക്കുകയും ചെയ്തു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സാധാരണക്കാരെ ബഹുമാനിക്കാൻ പഠിക്കണമെന്ന് ഭഗ്‌വന്ത് മൻ പറഞ്ഞു.