ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ ഭീകരനാണ് താനെന്ന് അരവിന്ദ് കെജ്‌രിവാൾ

ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ ഭീകരനാണ് താനെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. വിഘടനവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച കെജ്‌രിവാൾ അതിനെ "കോമഡി" എന്നാണ് വിശേഷിപ്പിച്ചത്. "ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ തീവ്രവാദി" യാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക സ്റ്റേറ്റിൻ്റെ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞതായി അവകാശപ്പെടുന്ന വീഡിയോയുടെ പേരിൽ ആം ആദ്മി പാർടി തലവനെ ബിജെപിയും കോൺഗ്രസും കടന്നാക്രമിച്ചിരുന്നു.

അവരെല്ലാം എനിക്കെതിരെ കൂട്ടം കൂടി എന്നെ തീവ്രവാദി എന്ന് വിളിക്കുകയാണ്. ഇത് കോമഡിയാണ് - ഇത് ചിരിപ്പിക്കുന്ന കാര്യമാണ്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാത്തതെന്ന് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

Related Posts