ശാസ്ത്രലോകത്തെ അറിവുമായി ആര്യ

തൃശൂർ: ശാസ്ത്രലോകത്തെ തന്റെ അറിവു കൊണ്ട് സംസ്ഥാന ഭിന്നശേഷി അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ആര്യ. ഔട്ട്‌ സ്റ്റാൻഡിങ് നാഷണൽ, ഇന്റർനാഷണൽ അച്ചീവർ ഫ്രം ദി സ്റ്റേറ്റ് എന്ന പുരസ്‌കാരമാണ്  ആര്യരാജ് സ്വന്തമാക്കിയത്.

കോഴിക്കോട് ജില്ലയിലെ എടക്കാട് സ്വദേശിയായ ആര്യ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  വിജയം കരസ്ഥമാക്കിയിട്ടുണ്ട്. യു എൻ സി ആർ സി അറ്റ് 25 ന്റെ ഭാഗമായുള്ള സഫലമീ ബാല്യം, ചൈൽഡ് അച്ചീവർ അവാർഡ്, ഫീനിക്സ് അവാർഡ് 2018 എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഇൻ സയൻസ്, ഇന്റർനാഷണൽ സ്പേസ് വീക്ക് ക്വിസ്, നെഹ്‌റു ട്രോഫി ക്വിസ് എന്നിങ്ങനെ പോകുന്നു ആര്യ നേടിയ പുരസ്‌കാരങ്ങൾ. സയൻസ് ടാലന്റ് സ്റ്റുഡന്റ്, സയൻസ് പ്രൊജക്റ്റ്‌ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സ്റ്റേറ്റ് ലെവൽ ഷോർട് ഫിലിം കോണ്ടെസ്റ്റ് പ്രൈസും തന്റെ കഴിവുകൊണ്ട് ആര്യ നേടിയിട്ടുണ്ട്.

ഇന്റീരിയർ ഡിസൈനറായ അച്ഛൻ രാജീവ്‌, അമ്മ പുഷ്പജ, സഹോദരൻ അർജുൻ രാജ് എന്നിവരടങ്ങുന്നതാണ് ആര്യയുടെ കുടുംബം. സയൻസ് വിഷയങ്ങളോടാണ് ആര്യക്ക് താല്പര്യമെന്ന് അമ്മ പറയുന്നു. അസ്ട്രോ ബയോളജിസ്റ്റ് ആവണം എന്നതാണ് ആര്യയുടെ ആഗ്രഹം. തിരുവനന്തപുരം ഐസറിൽ അഡ്മിഷനും നേടി തന്റെ ആഗ്രഹത്തിലേക്ക് പരിമിതികൾ മറന്നുകൊണ്ട് എത്തിച്ചേരാനുള്ള പ്രയത്നത്തിലാണ് ഈ മിടുക്കി.

Related Posts