ഉമ്മന്‍ചാണ്ടിയോടുള്ള ആദര സൂചകമായി 25 അടി ഉയരമുള്ള പുഷ്പ ചിത്രം തീർത്ത് ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മ
വലപ്പാട് : ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി 25 അടി ഉയരത്തിൽ വിവിധ നിറങ്ങളിലുള്ള മുപ്പതിനായിരത്തോളം ഡ്രൈ ഫ്ലവറുകൾ ഉപയോഗിച്ചാണ് അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വലപ്പാട് പഞ്ചായത്തിൽ എടമുട്ടം ഫ്യൂസോ ഫുഡ് കോർട്ടിന്റെ ടർഫിൽ ഒരുക്കിയിരിക്കുന്നത്.
ലോകമെങ്ങും ആരാധിക്കുന്ന മനുഷ്യ സ്നേഹിയാണ് ഉമ്മൻ ചാണ്ടി. അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾ മരിക്കാതെ നില നിൽക്കുകയാണ്. അദ്ദേഹത്തിനോടുള്ള ആദരവ് രേഖപെടുത്തി കൊണ്ടാണ് ചിത്രം തീർത്തത്.
ഫ്യൂസോ ഫുഡ്കോർട്ട് ഫ്രണ്ട്സ് എന്ന ബാനറിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന് നേതൃത്വം കൊടുത്തത്. ഒരു രാത്രിയും പകലും സമയമെടുത്താണ് 25 x 20 വലുപ്പമുള്ള ബോര്‍ഡില്‍ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ നിരത്തി ഒട്ടിച്ചു ഉമ്മന്‍ ചാണ്ടിയുടെ മുഖചചിത്രം തീർത്തത്.
എടമുട്ടം ഫ്യൂസോ ഫുഡ് കോർട്ടിന്റെ ടർഫിൽ നടന്ന ചടങ്ങിൽ ടിൻ പ്രതാപൻ എം പിയും, പ്രമുഖ വ്യവസായി സി പി സാലിഹും ചേർന്ന് പ്രദർശനഉദ്ഘാടനം നിർവഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ സുബിൻ അധ്യക്ഷത വഹിച്ചു. ഓറ ഗ്രൂപ്പ് ഡയറക്ടർ പി എം എ റഹിം, വലപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ രമേശ് വി എസ് കെ ച്ച് ആർ എ പ്രസി പ്രസിഡണ്ട് മുഹമ്മദ് മുരിയാംതോട്, പഞ്ചായത്ത് മെമ്പർ മാർ ആയ അജ്മൽ ഷെരീഫ് വൈശാഖ് വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു.
ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മയുടെ അഷറഫ് കെ അലി, ജസീം കെ ഹംസ, ജിതേഷ് വി ഗോപി നാഥ് എനിവർ നേതൃത്വo നൽകി. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഫിറോസ് കെ എം, അൻസാരി എ എ, ഷിയാസ് എ എ, റിഷാദ് പി എസ്, ഫാസിൽ പി എ, ഫവാസ് പി എ, സജീർ ഇബ്രാഹിം, സഗീർ, ബിനോയ് ലാൽ, ഷൈൻ ഓ എസ്, ഫൈസൽ അലി, സലാഹുദ്ധീൻ, മജീദ് എന്നിവരും ചിത്രം തീർക്കുന്നതിന് നേതൃത്വം നൽകുവാൻ ഉണ്ടായിരുന്നു.
പൊതു ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വന്ന് ചിത്രം കാണാം എന്നും സംഘാടകർ അറിയിച്ചു.