ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഗീത ആൽബം പുറത്തിറക്കി‌ പ്രവാസി യുവാക്കൾ

കുവൈറ്റ് : സംഗീതത്തിലൂടെ സ്വാതന്ത്ര്യദിനം ആഘോഷമാക്കി പ്രവാസി യുവാക്കള്‍. രാജ്യം 75- മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് കുവൈറ്റിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ മുജ്തബ ക്രിയേഷന്‍ ‘ആസാദി ’ എന്ന ദേശസ്നേഹ ആൽബം ചിത്രീകരിച്ചത്. കുവൈറ്റിൽ പൂർണമായി ചിത്രീകരിച്ച വിഡിയോ ആൽബത്തിൽ പ്രവാസലോകത്തെ നിരവധി കലാകാരന്മാരാണ് അണിനിരക്കുന്നത്. ഹബീബുള്ള മുറ്റിച്ചൂർ സംവിധാനവും രതീഷ് സി.വി അമ്മാസ് സഹസംവിധാനവും, ചായഗ്രഹണവും നിർവ്വഹിച്ച ആൽബത്തിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ സിയ ഉൾ ഹഖും അനിത ഷെയ്ഖുമാണ് ഗാനം ആലപിച്ചത്. ബാപ്പു വെളിപ്പറമ്പിന്റെയും, ഗഫൂർ കുളത്തൂരിന്റെയും വരികൾക്ക് ഉബൈദ് കോഴിക്കൊടാണ് ഈണം പകർന്നിരിക്കുന്നത്. പ്രമുഖ ടിക്ക് ടോക് താരങ്ങളായ ബദറുല്‍ മുനീര്‍, ഇല്യാസ്, അജിത്ത് വില്യം, ടിന്‍റു തോമസ്‌ എന്നീവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Related Posts