സി പി ഐ എം നാട്ടിക ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കഴിമ്പ്രം സൗത്ത് ബ്രാഞ്ചിലെ 23 പാർട്ടി അംഗങ്ങൾ അവയവദാന സമ്മതപത്രം നൽകി
എടമുട്ടം: സി പി ഐ എം നാട്ടിക ഏരിയ സമ്മേളനത്തിന്റെ ഭാഗമായി എടമുട്ടം ലോക്കൽ കമ്മറ്റിയിലെ കഴിമ്പ്രം സൗത്ത് ബ്രാഞ്ചിലെ 23 പാർട്ടി അംഗങ്ങളുടെ അവയവദാന സമ്മതപത്രം ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബുവിൽ നിന്ന് വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് ഏറ്റുവാങ്ങി. കൂടാതെ ബ്രാഞ്ചിനകത്തെ 100 കുടുംബങ്ങൾക്ക് പച്ചക്കറി തൈ വിതരണം ചെയ്യുന്ന ചടങ്ങ് എം എ ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി ടി എസ് മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം കെ കെ ജിനേന്ദ്ര ബാബു , ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി എസ് ഷജിത്ത്, വലപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, കുടംബശ്രീ ചെയർ പേഴ്സൺ സുനിത ബാബു, വലപ്പാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രില്ല സുധി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി എസ് നിമോദ് സ്വഗതവും സന്ധ്യ കെ വി നന്ദിയും രേഖപ്പെടുത്തി.