മകൾക്കൊപ്പം മനോഹര സെൽഫിയുമായി അശ്വതി ശ്രീകാന്ത്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അശ്വതി ശ്രീകാന്ത്. കുഞ്ഞെൽദോ ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചെങ്കിലും ചക്കപ്പഴത്തിൻ്റെ പേരിലാണ് അശ്വതി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.

പത്മ എന്നും കമല എന്നും പേരുള്ള രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് അശ്വതി ശ്രീകാന്ത്. മാതൃത്വത്തെ ആഘോഷിക്കുന്ന നടിയുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ആരാധകർക്കിടയിൽ വലിയ തോതിൽ സ്വീകാര്യത നേടാറുണ്ട്. എട്ടു വയസ്സിൻ്റെ പ്രായ വ്യത്യാസമാണ് പത്മയ്ക്കും കമലയ്ക്കും ഉള്ളത്. സഹോദരങ്ങൾക്കിടയിൽ പൊതുവെ കണ്ടുവരാറുള്ള സിബ്ലിങ് റൈവൽറി പെൺമക്കൾക്കിടയിൽ ഒട്ടുമില്ലെന്ന് അശ്വതി അടുത്തിടെ പറഞ്ഞിരുന്നു.

ഇളയ മകൾ കമലയ്ക്കൊപ്പമുള്ള സെൽഫിയാണ് അശ്വതി അൽപ്പം മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുഞ്ഞുകമല അമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്നുറങ്ങുന്ന ഒരു ക്യൂട്ട് ചിത്രം. അമ്മമാർ മാത്രം എടുക്കാൻ ധൈര്യപ്പെടുന്ന തരത്തിലുള്ള സെൽഫി എന്ന അടിക്കുറിപ്പാണ് അശ്വതി ചിത്രത്തിന് നൽകിയിരിക്കുന്നത്.

Related Posts