എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അശ്വതി വേല കൊടിയേറി
എടമുട്ടം: പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അശ്വതി വേല കൊടി കയറി. പട്ടാമ്പി കളരിക്കൽ പണിക്കന്മാർ എത്തിയതോടെ കൊടിയേറ്റം നടത്തി. 27-02-22 തിങ്കൾ(കുംഭം 16)കൊടി കയറി 07 03 22 തിങ്കൾ(കുംഭം 23)ഭരണി വേലയോട് കൂടി ഇക്കൊല്ലത്തെ അശ്വതിവേലയാഘോഷത്തിന് സമാപനമാകും. കൊടിയേറ്റ ദിവസം സേതുബന്ധനത്തോടെ ആരംഭിക്കുന്ന പാവ കൂത്ത് പട്ടാഭിഷേകത്തോടെ സമാപിക്കും. നൃത്ത നൃത്യങ്ങൾ, ഓട്ടൻ തുള്ളൽ, ചാക്യാർ കൂത്ത്, ഭക്തിഗാന സുധ തുടങ്ങിയ കലാപരിപാടികൾ അശ്വതിവേലയോടാനുബന്ധിച്ച് ക്ഷേത്രങ്കണത്തിൽ നടത്തുന്നതാണ്. രേവതി ദിവസം ദേവിയെ പുറത്തേക്കു എഴുന്നള്ളിച്ച ശേഷം പറയെടുപ്പും അശ്വതി ദിനത്തിൽ 3ആനയോടു കൂടിയുള്ള എഴുന്നള്ളിപ്പും ഉണ്ടായിരിക്കുന്നതാണ്. ദീപാരാധനക്ക് ശേഷം കണ്ണിന് കുളിർമയേകുന്ന വർണമഴയും ഉണ്ടായിരിക്കുന്നതാണ്. ഭരണി ദിനം ധീവര, വേട്ടുവ സമുദായങ്ങളുടെ വിവിധ ദേശങ്ങളിൽ നിന്നുള്ള താലം വരവും, കുതിരകളി, ദാരികനും, കാളിയും തുടങ്ങിയ നാടൻ കലാ രൂപങ്ങളും ക്ഷേത്രാങ്കണത്തിൽ ഉണ്ടായിരിക്കും. ഭരണി ദിനം രാമ ശര സമർപ്പണത്തോടെ നടയടക്കുകയും മാർച്ച് 13 ഞായർ നട തുറക്കുകയും ചെയ്യുമെന്നു ഉത്സവഘോഷകമ്മിറ്റി പ്രസിഡണ്ട് വി എസ് ഗംഗാധരൻ അറിയിച്ചു. സെക്രട്ടറി ശശിധരൻ സി കെ, ട്രഷറർ രവീന്ദ്രൻ പാനാട്ടിൽ എന്നിവർ നേതൃത്വം നൽകി.