ഏഷ്യ കപ്പ്; ഹോങ് കോങിനെതിരെ ഇന്ത്യയ്ക്ക് 40 റൺസ് വിജയം

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിൽ ഹോങ് കോങിനെതിരെ 40 റൺസ് വിജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 192 റൺസ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി 59 റൺസും സൂര്യകുമാർ യാദവ് 68 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ ഹോങ് കോങ്ങ് നിശ്ചിത ഓവറിൽ 152 റൺസ് മാത്രമാണ് നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു.

Related Posts