അസം റൈഫിള്‍സ്‌ കമാന്‍ഡിങ് ഓഫീസറും കുടുംബവും മണിപ്പൂരില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം. രാവിലെ പത്തുമണിയോടെ കമാന്‍ഡിങ് ഓഫീസര്‍ വിപ്ലവ് ത്രിപാദിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ചുരാചന്ദ് ജില്ലയിലെ ശേഖന്‍ ഗ്രാമത്തില്‍ വച്ചായിരുന്നു ആക്രമണം ഉണ്ടായത് .

ആക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും, ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് സൈനികര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തെ ശക്തമായി അപലപിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

Related Posts