നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ആവശ്യങ്ങളിൽ ഉറച്ചുനിന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംഘർഷവും ഭരണ-പ്രതിപക്ഷ വാക്പോരും നിലനിൽക്കെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സമ്മേളനം ഇന്ന് സുഗമമായി നടക്കുമോ എന്നതിൽ വ്യക്തതയില്ല. അനുരഞ്ജനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടന്നേക്കും. രാവിലെ 8 ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാരെ മർദ്ദിച്ച എം.എൽ.എമാർക്കെതിരെയും വാച്ച് ആൻഡ് വാർഡർമാർക്കെതിരെയും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിട്ടുവീഴ്ചയില്ലെന്നും സർക്കാർ പരിപാടികളുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.