കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ആസ്ത്മ അറ്റാക്കുകള്‍ വര്‍ധിച്ചതായി പഠനം
കൊവിഡ് മഹാമാരി കുറയുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതോടെ പലർക്കുംആസ്ത്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയെന്ന് ഒരു പഠനം പറയുന്നു. പഠനമനുസരിച്ച്, ഈ കാലയളവിൽആസ്ത്മ അറ്റാക്കുകൾ വർദ്ധിച്ചുവെന്നും ഇത് ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നുവെന്നും പറയുന്നു. മെഡിക്കൽ ജേണലായ തോറാക്സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊവിഡ് -19 നിയന്ത്രണങ്ങൾലഘൂകരിച്ചതോടെ ആസ്ത്മ അറ്റാക്കുകൾ വർദ്ധിച്ചതായി പഠനത്തിൽ പറയുന്നു. നിയന്ത്രണങ്ങൾലഘൂകരിച്ചതോടെ പലരും മാസ്കുകളുടെ ഉപയോഗം കുറയ്ക്കുകയും സാമൂഹിക അകലംപാലിക്കാതിരിക്കുകയും ചെയ്തു. ഇത് കൊവിഡിലേക്ക് മാത്രമല്ല, മറ്റ് പല ശ്വാസകോശ സംബന്ധമായരോഗങ്ങളിലേക്കും നയിച്ചു. ക്വീൻസ് മേരി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ആസ്ത്മ ബാധിച്ച 2,312 പേരിലാണ് പഠനം നടത്തിയത്. 2020 നവംബറിനും 2022 ഏപ്രിലിനും ഇടയിലുള്ള ഡാറ്റ ശേഖരിച്ചാണ് പഠനംനടത്തിയത്. മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം, ആസ്ത്മ ലക്ഷണങ്ങൾ എന്നിവ പരിശോധിച്ചാണ്പഠനം നടത്തിയത്.