കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദി കുഞ്ഞുണ്ണി സദസ്സ് ഒരുക്കി
വലപ്പാട്: കുഞ്ഞുണ്ണി കവിതകൾ ആലപിച്ചും കവിയുടെ ഓർമ്മകൾ പങ്കു വെച്ചും വിദ്യാർത്ഥികളും കുഞ്ഞുണ്ണി പ്രേമികളും കവിയുടെ ജന്മദിനത്തിൽ കുഞ്ഞുണ്ണി സ്മാരകത്തിൽ കുഞ്ഞുണ്ണി സദസ്സ് ഒരുക്കി. വലപ്പാട് കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദിയാണ് കവി സ്മാരകത്തിൽ കുഞ്ഞുണ്ണി സദസ്സ് ഒരുക്കിയത്. വലപ്പാട് ജിഡി എം എം എൽ പി സ്കൂളിൽ നിന്നുമുള്ള എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് കവിയുടെ കുറും കവിതകൾ ആലപിച്ച് ശ്രദ്ധാജ്ഞലി ഒരുക്കിയത്.
സൗഹൃദവേദി ചെയർമാൻ കെ ഗോവിന്ദൻ കൂട്ടികളോടൊത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ആർ ഐ സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി മാഷുടെ എഴുത്തുകാരി ഉഷാ കേശവരാജ് അനുസ്മരണം നടത്തി. പി കെ ശ്യാം, സി കെ ബിജോയ്, കെ ജി ശേഖരൻ, ജോസ് താടിക്കാരൻ , അരവിന്ദൻ പണിക്കശ്ശേരി , കെ ദിനേശ് രാജ, കെ കെ സത്യൻ, ബാപ്പു വലപ്പാട്, അനിത രജ്ഞിത്ത് . ഗോപാലൻ വേളയിൽ, സി കെ കുട്ടൻ, കേശവരാജ് അതിയാരത്ത് എന്നിവർ പ്രസംഗിച്ചു.
കുഞ്ഞുണ്ണി മാഷുടെ വളപ്പൊട്ട് ശേഖരണം, രുദ്രാക്ഷമാല എഴുത്താണി തുടങ്ങിയവ കുട്ടികൾക്കായി പ്രദർശിപ്പിച്ചിരുന്നു.