റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണയും മുഖ്യാതിഥി ഇല്ല

ജനുവരി 26-ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി വിദേശ രാജ്യ തലവൻ ഉണ്ടാകില്ല. കൊവിഡ് പ്രതിസന്ധി മൂലം തുടർച്ചയായ രണ്ടാം വർഷമാണ് മുഖ്യാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്.

കസാക്കിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളിലെ നേതാക്കളെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചിരുന്നെങ്കിലും ഒരു രാജ്യവും ഇക്കാര്യത്തിൽ സമ്മതം അറിയിച്ചിട്ടില്ല.

കഴിഞ്ഞ വർഷം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ ബ്രിട്ടണിൽ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അവസാന നിമിഷം അദ്ദേഹം സന്ദർശനം റദ്ദാക്കുകയായിരുന്നു. തുടർന്ന് മുഖ്യാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ത്യ വെട്ടിച്ചുരുക്കി. നയതന്ത്ര പ്രാധാന്യമുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വിദേശത്തു നിന്നുള്ള മുഖ്യാതിഥി ഉണ്ടാകാതിരിക്കുന്നത് അപൂർവമാണ്.

Related Posts