അതിരപ്പിള്ളിയിൽ വിദ്യാതരംഗം പദ്ധതി ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന്

അതിരപ്പിള്ളി:

ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത മലയോരമേഖലകളിൽ സുഗമമായ ഇൻറർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാതരംഗം  പദ്ധതിയുടെ അതിരപ്പിള്ളി ഡിവിഷനിലെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് നടക്കും. വാച്ച് മരം കമ്മ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് നാലിന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വൈകുന്നേരം നാലിന് പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സതീഷ് കുമാർ കെ ജോസഫ് എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയാകും.

 ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിജേഷ്, വൈസ് പ്രസിഡൻറ് ആതിര ദേവരാജൻ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ ഇ ആർ  സന്തോഷ് കുമാർ, രാജൻ ഊരുമൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Posts