റേഷന്‍ കടകളിൽ കെട്ടിക്കിടന്ന് ആട്ട; വിതരണത്തിന് അനുമതി നല്‍കാതെ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി നൽകേണ്ട ആട്ട വിതരണം ചെയ്യാൻ കഴിയാതെ പാഴാകുന്നു. ഭക്ഷ്യവകുപ്പ് വിതരണാനുമതി നൽകാത്തതാണ് കാരണം. കേടായ ആട്ട നേരത്തെ റേഷൻ കടകളിൽ നിന്ന് തിരിച്ചെടുത്തിരുന്നെങ്കിലും ആട്ടയോ തുകയോ റേഷൻ കട ഉടമകൾക്ക് പകരമായി നൽകിയിരുന്നില്ല. ഇ പോസ് മെഷീനിൽ ആട്ട എന്റർ ചെയ്യാൻ ഭക്ഷ്യവകുപ്പ് തയ്യാറാകാത്തതിനാൽ ആട്ട വിതരണം ചെയ്യാൻ കഴിയില്ല. റേഷൻ കടയുടമകൾ ഇക്കാര്യം അധികൃതരെ ഇടയ്ക്കിടെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. വിതരണം ചെയ്യാൻ കഴിയാത്ത സ്റ്റോക്ക് ആട്ട റേഷൻ കടകളിൽ ഉണ്ടെങ്കിലും ഭക്ഷ്യവകുപ്പ് വീണ്ടും റേഷൻ കടകളിൽ ആട്ട എത്തിക്കുകയാണ്. അതിനും വിതരണാനുമതി നൽകിയില്ല. ആട്ട വേണ്ടെന്ന് പറഞ്ഞാലും റേഷൻ കടകളിൽ കെട്ടിയേൽപ്പിക്കുന്ന സ്ഥിതിയാണ്. ഇത് ജനങ്ങളിലേക്കെത്തിക്കാൻ കഴിയാത്തതിനാൽ റേഷൻ കടയുടമകളും പ്രതിസന്ധിയിലാണ്.

Related Posts