ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ കൊച്ചിയിൽ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
കൊച്ചി: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഗോശ്രീ പാലത്തിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാർ തടഞ്ഞത്. ഇത് തമിഴ്നാടല്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. കണ്ടെയ്നർ ലോറി ഡ്രൈവറാണ് ടിജോ. ചീഫ് ജസ്റ്റിസാണെന്ന് അറിഞ്ഞാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ ടിജോയെ ചോദ്യം ചെയ്യുകയാണ്.