ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമണം; പ്രതികളെ നാട് കടത്തണമെന്ന ആവശ്യവുമായി ഇന്ത്യ

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ കഴിഞ്ഞയാഴ്ച ഉണ്ടായ ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇവരിൽ പലരും ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവരാണ്. ഇന്ത്യയിൽ 'രാഷ്ട്രീയ വേട്ടയാടൽ' നടത്തുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനിൽ അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, ഇവർ ഖാലിസ്ഥാൻ വിഘടനവാദത്തെ പിന്തുണയ്ക്കുന്നവരാണെന്നും ബ്രിട്ടനിലും മറ്റ് വിദേശ രാജ്യങ്ങളിലും ഇന്ത്യൻ പൗരൻമാർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ഇവരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത അവ്താർ ഖണ്ട വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുകയും ഖാലിസ്ഥാനുവേണ്ടിയുള്ള പ്രതിഷേധങ്ങളുടെ മുൻനിരയിൽ നിൽക്കുകയും ചെയ്യുന്നയാളാണെന്നാണ് വിവരം. ഇന്ത്യയിൽ രാഷ്ട്രീയമായി വോട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ഖണ്ട ബ്രിട്ടനിൽ അഭയം തേടിയത്.

Related Posts