ജറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ ആക്രമണം; വെടിയേറ്റ് 8 മരണം

ജറുസലേം: ജറുസലേമിലെ ഒരു ജൂത ദേവാലയത്തിന് നേരെ ആക്രമണം. തോക്കുധാരി എട്ട് പേരെ വെടിവച്ച് കൊന്നു. 10 പേർക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേൽ പോലീസ് വധിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഗോഗിന് നേരെ ആക്രമണമുണ്ടായത്. മരണസംഖ്യ എട്ടായി ഉയർന്നതായി ഇസ്രയേൽ മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാത്രി പ്രാർത്ഥന കഴിഞ്ഞ് സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പലസ്തീൻ സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ഇസ്രായേൽ കണ്ണീർ വാതക ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ സേന അറിയിച്ചു. അതേസമയം, സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച തീവ്രവാദ വിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് ഇസ്രയേൽ സേന വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേലി കെട്ടിടങ്ങൾ വളയുകയും പലസ്തീൻ തീവ്രവാദികളുമായി ഏറ്റുമുട്ടുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.

Related Posts