അട്ടപ്പാടി മധു വധക്കേസ്; അന്തിമ വിധി ഈ മാസം 30 ന്
മണ്ണാർക്കാട്: അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ ആൾക്കൂട്ടം മര്‍ദിച്ചു കൊന്നുവെന്ന കേസിൽ അന്തിമ വിധി ഈ മാസം 30ന് പുറപ്പെടുവിക്കും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പ്രസ്താവിക്കുക. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്‍റെ വിചാരണ പൂർത്തിയാക്കി വിധി വരുന്നത്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. മുക്കാലി, ആനമൂളി, കള്ളമല സ്വദേശികളായ 16 പേരാണ് കേസിലെ പ്രതികൾ. 129 സാക്ഷികളിൽ 100 പേരെ കോടതി വിസ്തരിച്ചു. ഇതിൽ 24 പേർ കൂറുമാറി. ഭീഷണിയെ തുടർന്ന് മധുവിന്‍റെ കുടുംബത്തിനും സാക്ഷികൾക്കും പൊലീസ് സുരക്ഷയൊരുക്കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്.