ലിപ്സ്റ്റിക്കിൽ സ്വർണം കടത്താൻ ശ്രമം; ദുബൈയിൽ നിന്നുളള യാത്രക്കാരി അറസ്റ്റിൽ
ലിപ്സ്റ്റിക്കിനുളളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ അറസ്റ്റിലായി. ദുബൈയിൽ നിന്നുള്ള യാത്രക്കാരി പിടിക്കപ്പെട്ടത് മാംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ്.
24 കാരറ്റ് പ്യൂരിറ്റിയുള്ള 127 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ലിപ്സ്റ്റിക്കുകൾക്കുള്ളിൽ പൊടി രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതർ സ്റ്റിക്ക് പൊളിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. 6.27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു.
യാത്രക്കാരിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.