അറ്റന്‍ഡര്‍ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം.

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഐ ഇ സി/ഐ ആര്‍ സി വിഭാഗങ്ങളില്‍ അറ്റന്‍ഡര്‍ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫിനെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. സെപ്റ്റംബര്‍ 10ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തിലാണ് കൂടിക്കാഴ്ച്ച. അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാവണം.
ഫോണ്‍ 0487 2200310-2200319. ഇമെയില്‍-principalmctcr@gmail.com

Related Posts