ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനം: പ്രധാനമന്ത്രി
ബെംഗളൂര്‍: ചന്ദ്രയാന്‍3 വിജയത്തിന്റെ അടയാളമായി ഇന്ത്യ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’ ആയി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘത്തെ അഭിസംബോധന ചെയ്യവേ, ഒരു തലമുറയെ മുഴുവന്‍ ഉണര്‍ത്തുകയും യുവമനസ്സുകളില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും ചെയ്തതിന്റെ ക്രെഡിറ്റ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നല്‍കി.
ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ നിങ്ങളോരോരുത്തരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും പറഞ്ഞു.ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു.
ചന്ദ്രയാന്‍ 3 ലൂടെ രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം എത്തിച്ചു. ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മള്‍ കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്ത്യ, ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം തെളിക്കുന്നു. വലിയ ശാസ്ത്രസമസ്യകള്‍ പോലും പരിഹരിക്കാന്‍ ഇന്ത്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന ഓരോ നിമിഷവും ഓര്‍മയിലുണ്ട്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ പാസ്സായ പോലെ, സ്വന്തം നേട്ടം പോലെ ആഘോഷിച്ചു.പ്രധാനമന്ത്രി പറഞ്ഞു
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇരുവരും ഊഷ്മളമായ ആലിംഗനത്തോടെ പരസ്പരം അഭിവാദ്യം ചെയ്തു, ഇത് ഭയാനകമായ ചാന്ദ്ര ലാന്‍ഡിംഗ് ദൗത്യത്തിന്റെ വിജയകരമായ പര്യവസാനത്തിന്റെ ആഘോഷമായിരുന്നു. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ സംഘത്തോടൊപ്പം ഗ്രൂപ്പ് ഫോട്ടോയ്‌ക്കും പോസ് ചെയ്തു. പിന്നീട്, ഐഎസ്ആര്‍ഒയുടെ ചാന്ദ്ര ദക്ഷിണധ്രുവത്തിലേക്കുള്ള 40 ദിവസത്തെ യാത്രയുടെ ലഘുവിവരണം എസ് സോമനാഥ്.നടത്തി.