ഇന്ത്യയിൽ നിന്ന് മോഷണം പോയതായിരിക്കാൻ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ അധികൃതർ.
16.3 കോടി വിലമതിക്കുന്ന വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക്.
സിഡ്നി: ഓസ്ട്രേലിയയിലെ നാഷണൽ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള 14 ഓളം കലാമൂല്യമുള്ളതും പുരാതനവുമായ വസ്തുക്കൾ ഇന്ത്യക്ക് മടക്കി നൽകും. ഇതിൽ ചുരുങ്ങിയത് ആറെണ്ണമെങ്കിലും വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് കരുതുന്നതായി ആർട്ട് ഗാലറി അധികൃതർ പറഞ്ഞു. പലവിധ വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇന്ത്യക്ക് കൈമാറാൻ പോകുന്നത്. ഇന്നത്തെ വിപണിമൂല്യം അനുസരിച്ച് 2.2 മില്ല്യൺ അമേരിക്കൻ ഡോളർ എങ്കിലും ഇവയ്ക്ക് വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഏകദേശം 16.3 കോടി ഇന്ത്യൻ രൂപ. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാൽ തന്നെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും മോഷണം പോയതായിരിക്കാൻ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ അധികൃതർ പറഞ്ഞു.