ആസ്ത്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ് മാർഷ് അന്തരിച്ചു
ആസ്ത്രേലിയൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനും ആയിരുന്ന റോഡ് മാർഷ് (74) അന്തരിച്ചു. ആസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡാണ് മരണവാർത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കോമയിൽ ആയിരുന്നു അദ്ദേഹം.
ആസ്‌ത്രേലിയൻ ക്രിക്കറ്റിനും റോഡ് മാർഷിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇന്ന് വളരെ ദുഃഖകരമായ ദിവസമാണെന്ന് ആസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് കളിയുടെ ലോകത്ത് ആനന്ദവും ആഹ്ലാദവും നിറച്ച റോഡ് എന്നന്നേക്കുമായി ഓർമിക്കപ്പെടും.
ആസ്‌ത്രേലിയയിലും മറ്റ് രാജ്യങ്ങളിലുമുള്ള ക്രിക്കറ്റ് അക്കാദമികളിലും പരിശീലകനായും ഡയറക്‌ടറായും വിവിധ വേഷങ്ങളിൽ തിളങ്ങിയ വ്യക്തിയാണ് റോഡ് മാർഷ്. സഹതാരമായ ഡെന്നിസ് ലില്ലിയുമായുള്ള മാർഷിന്റെ പങ്കാളിത്തം ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഭാഗമാണ്.