ഓസ്‌ട്രേലിയന്‍ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം ബെലാറസ് താരം ആര്യന സബലെങ്കയ്ക്ക്
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടി ബെലാറസ് താരം ആര്യന സബലെങ്ക. ഫൈനലിൽ കസാക്കിസ്ഥാൻ താരവും നിലവിലെ വിംബിൾഡൺ ചാമ്പ്യനുമായ എലെന റിബാക്കിനയെ 4-6, 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സബലെങ്ക തന്‍റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടിയത്. ആദ്യ സെറ്റ് തോറ്റതിന് ശേഷമായിരുന്നു സബലെങ്കയുടെ തിരിച്ചു വരവ്. ഈ വർഷം ആദ്യം മുതൽ സബലെങ്കയുടെ തുടർച്ചയായ 11-ാം വിജയമാണിത്.