ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; ഒപ്പം വിക്രാന്തിൽ ഗാർഡ് ഓഫ് ഓണറും

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. അദ്ദേഹത്തിന് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഇതാദ്യമായാണ് ഒരു വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത്. "ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ആദരിക്കപ്പെട്ടു. ഇന്ത്യയോടുള്ള ഓസ്ട്രേലിയൻ ഗവൺമെന്‍റിന്‍റെ പ്രതിബദ്ധതയാണ് എന്‍റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. പ്രതിരോധ തലത്തിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണ്," അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായി മാറുകയാണ്. ഈ വർഷം ഓഗസ്റ്റിൽ നടക്കുന്ന മലബാർ നാവികാഭ്യാസത്തിലും ഓസ്ട്രേലിയ പങ്കെടുക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇരു പ്രധാനമന്ത്രിയും ചേർന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് കണ്ടിരുന്നു.

Related Posts