സേവനങ്ങൾക്കുള്ള അംഗീകാരം; എൻടിആറിന്‍റെ ചിത്രവുമായി 100 രൂപ നാണയം
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് സിനിമയിലെ നിത്യഹരിത നായകനുമായ എൻ.ടി. രാമറാവുവിന്‍റെ ചിത്രം ഉൾപ്പെടുത്തി 100 രൂപ നാണയം വരുന്നു. എൻടിആറിന്‍റെ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകാൻ തീരുമാനമായത്. നാണയത്തിന്‍റെ ഒരു വശത്ത് തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാപകൻ കൂടിയായ എൻടിആറിന്‍റെ ചിത്രം ഉപയോഗിച്ചുള്ള രൂപകൽപ്പനയെക്കുറിച്ച് അദ്ദേഹത്തിൻ്റെ മകളും മുൻ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബാട്ടി പുരന്തരേശ്വരിയും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് തീരുമാനം. എൻടിആറിന്‍റെ ജൻമദിനത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കും.