ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റ്; നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കോടതി
കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീർ ഹുസൈൻ നൽകിയ ഹർജിയിലാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവ്. തോട് നികത്തിയ സ്ഥലത്താണ് പ്ലാന്‍റ് പണിയുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ശുചിമുറി മാലിന്യ പ്ലാന്‍റ് നിർമ്മാണം ആരംഭിച്ച സ്ഥലമാണ് അവിക്കൽതോട്. എന്നാൽ റവന്യൂ രേഖകൾ പ്രകാരം തോടായിരുന്ന ഭാഗം നികത്തിയാണ് പ്ലാന്‍റ് നിർമ്മിക്കുന്നതെന്ന് ആരോപിച്ച് പ്രദേശവാസിയായ സക്കീർ ഹുസൈൻ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. കോർപ്പറേഷനെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി.