ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം; ആളപായമില്ല
ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം. സോനമാർഗിലെ ബാൽതലിലാണ് ഹിമപാതമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കശ്മീർ, പഹൽഗാം, ഗുൽമാർഗ് എന്നിവിടങ്ങളിലെല്ലാം രാത്രിയിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ശ്രീനഗറിലും ബാരാമുള്ളയിലും 3 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പ് ഭാഗത്തെ താപനില മൈനസിലും താഴെയാണ്.