ഉത്തരാഖണ്ഡിൽ ഹിമപാതം; അപകടമില്ല
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് പിന്നിലെ മലനിരകളിൽ ഹിമപാതം. കനത്ത ഹിമപാതത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശനിയാഴ്ചയാണ് ക്ഷേത്രത്തിന് പിന്നിലെ കുന്നുകളിൽ കനത്ത ഹിമപാതമുണ്ടായത്. ഹിമാനികൾ അതിവേഗം താഴേക്ക് വീഴുന്ന കാഴ്ച ഭയാനകമാണ്. സംഭവത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ല. കേദാർനാഥ് ക്ഷേത്രത്തിന് തൊട്ടുമുകളിലുള്ള ഹിമാലയൻ മലനിരയിലെ മഞ്ഞുമലയാണ് ഇന്നലെ പുലർച്ചെ ഇടിഞ്ഞത്. ക്ഷേത്രത്തിന് ഏതാനും മീറ്ററുകൾ മാത്രം മുകളിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. മഞ്ഞുപാളികൾ വഴിമാറി അഗാധ ഗർത്തത്തിലേയ്‌ക്ക് പതിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും രുദ്രപ്രയാഗ് ജില്ലാഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഇവിടുത്തെ രണ്ടാമത്തെ ഹിമപാതമാണിത്. പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായതോടെ അധികാരികൾ ഉത്തരഖണ്ഡിലേക്കുള്ള യാത്ര നിരോധിച്ചു.